ബിജെപിയിലെത്തിയ സിപിഎം പ്രാദേശിക നേതാവ് മധു മുല്ലശ്ശേരിക്ക് സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പാർട്ടി അംഗത്വം നൽകി. മകൻ മിഥുൻ മുല്ലശ്ശേരിയും മധുവിനൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. മധു മുല്ലശ്ശേരിയെപ്പോലെ നിരവധി പ്രവർത്തകർ നരേന്ദ്രമോദിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ബിജെപിയിലേക്ക് എത്തും. അത്തരം ആൾക്കാരെ സിപിഎം വേട്ടയാടുകയാണെന്ന് ആലപ്പുഴയിലെ ബിബിൻ സി ബാബുവിനെതിരായ കേസ് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചു. രണ്ട് മന്ത്രിമാർക്കെതിരെ ഗാർഹിക പീഡന പരാതിയുണ്ടെന്ന വെളിപ്പെടുത്തലിനെ സംബന്ധിച്ച് ചോദ്യം ചോദിച്ചപ്പോൾ പ്രകോപനപരമായിട്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോടും സുരേന്ദ്രൻ തട്ടിക്കയറി.
അതേസമയം, സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ആശയം ഉൾക്കൊണ്ടാണ് പാർട്ടി മാറ്റമെന്നും മധു മുല്ലശ്ശേരി അംഗത്വത്തിന് ശേഷം പ്രതികരിച്ചു.
Be the first to comment