
നവാഗതയായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം ആമസോൺ പ്രൈമിലൂടെ ഓണം റിലീസായി ഓഗസ്റ്റ് 25 ന് എത്തുമെന്നാണ് സൂചന. ജൂൺ 16ന് തീയേറ്ററിൽ റിലീസായ ചിത്രം പത്ത് കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്.
മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രത്തിൽ രജിഷ വിജയൻ, ഷറഫുദ്ധീൻ, സൈജു കുറുപ്പ്, അർഷ ബൈജു, ബിന്ദു പണിക്കർ, സൈജു കുറുപ്പ് ,വിജയരാഘവൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഒരു അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. അമ്മ കഥാപാത്രമായി ബിന്ദു പണിക്കരും ഷറഫുദ്ധീൻ, രജിഷ വിജയൻ, പുതുമുഖം മീനാക്ഷി എന്നിവർ സഹോദരങ്ങളുമായാണ് എത്തുന്നത്.
ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം ബി3എം ക്രിയേഷന്‍സ് നിര്‍മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്.
Be the first to comment