അരിക്കൊമ്പനെ ഇന്ന് തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി

അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടരുതെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെ‍ഞ്ച് ഹർജി ഇന്നു പരിഗണിച്ചിരുന്നു. തുടർന്നാണ് നാളെ ഹർജി പരിഗണിക്കും വരെ ആനയെ തുറന്നു വിടരുതെന്ന് കോടതി ഉത്തരവിട്ടത്. അരിക്കൊമ്പൻ മിഷനും കോടതി മരവിപ്പിച്ചു.

ഹർജിയിൽ നാളെ വിശദമായ വാദം കേട്ട ശേഷം വനത്തിൽ തുറന്നു വിടുന്ന കാര്യം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.നാളെ 10.30 ന് മധുര ബെഞ്ചാവും ഹർജി പരിഗണിക്കുക. ഇന്ന് അരിക്കൊമ്പനെ വനം വകുപ്പ് സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിലവിൽ അരിക്കൊമ്പനെ തിരുനൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറ കടുവ സങ്കേതത്തിൽ തുറന്നുവിടാനായിരുന്നു തീരുമാനിച്ചിരുന്നത്. മണിമുത്തരു വനം ചെക്പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്നാട് പൊലീസ് ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ്.

Be the first to comment

Leave a Reply

Your email address will not be published.


*