
ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായ മഹാകുംഭമേളയിൽ ഇന്ന് ഒന്നരക്കോടി തീർഥാടകർ പുണ്യസ്നാനം നടത്തിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങിൽ പങ്കെടുക്കാൻ ത്രിവേണി സംഗമത്തിലേക്ക് പുലർച്ചെ മുതൽ ഭക്തർ ഒഴുകിയെത്തി. ഇന്നത്തെ പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകളിൽ 40 കോടി തീർഥാടകർ പങ്കാളികളാകുമെന്നാണ് കരുതുന്നത്. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ കുളിച്ചാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധർമത്തിന്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയിൽ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മികവുറ്റ രീതിയിൽ ക്രമീകരണങ്ങളൊരുക്കിയ സർക്കാർ ഉദ്യോഗസ്ഥരോട് യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. 150,000 ടെൻ്റുകളിൽ സന്ദർശകരെ പാർപ്പിക്കാൻ നദികളുടെ തീരത്തുള്ള 4,000 ഹെക്ടർ തുറസ്സായ സ്ഥലം താൽക്കാലിക നഗരമാക്കി മാറ്റി, കൂടാതെ 3,000 അടുക്കളകളും 145,000 വിശ്രമമുറികളും 99 പാർക്കിങ് സ്ഥലങ്ങളും സജ്ജീകരിച്ചിരിക്കുന്നു. 450,000 പുതിയ വൈദ്യുതി കണക്ഷനുകൾ സ്ഥാപിച്ചു. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാറിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാകുംഭമേളയിൽ പങ്കെടുക്കും.
തത്സമയ നിരീക്ഷണവും മുഖം തിരിച്ചറിയലും സാധ്യമാക്കുന്ന കുറഞ്ഞത് 2700 കാമറകളാണ് എന്‍ട്രി പോയിന്റുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഭക്തര്‍ക്കായി നിരവധി ഇലക്ട്രിക് ബസുകളും അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേളയക്കയി 98 പ്രത്യേക ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, നഗരത്തില്‍ 92 റോഡുകളുടെ നവീകരണം, 30 പാലങ്ങളുടെ നിര്‍മാണം എന്നിവ സർക്കാർ പൂർത്തിയാക്കി. ഭക്തര്‍ക്ക് തത്സമയ മാര്‍ഗനിര്‍ദ്ദേശവും അപ്ഡേറ്റുകളും നല്‍കുന്നതിനായി കുംഭ സഹ് എഐ യാക് ചാറ്റ്‌ബോട്ട് ഒരുക്കിയിട്ടുണ്ട്.
Be the first to comment