
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടാണ് സമയ ക്രമീകരണം.
ശിവരാത്രി ദിനമായ ബുധനാഴ്ച ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുളള സര്‍വീസ് രാത്രി 11.30 വരെയുണ്ടാകും. 27 ന് വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30 ന് ആരംഭിക്കും. തുടര്‍ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വീസ് ഉണ്ടായിരിക്കും.
met
Be the first to comment