മഹാത്മാ ഗാന്ധി സർവകലാശാലയിലെ പ്രൊഫസർ ഡോ. ബിജു ലക്ഷ്മണൻ അന്തരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് ഡയറക്ടറും പ്രഫസറുമായ ഡോ. ബിജു ലക്ഷ്മണൻ (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.

ഗാന്ധിയന്‍ സ്റ്റഡീസ്, മനുഷ്യാവകാശം, വികസന ബദലുകള്‍, ഭരണനിര്‍വഹണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധനായിരുന്ന ഇദ്ദേഹം മുന്‍പ് സംസ്ഥാന സർക്കാരിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാർലമെന്‍ററി അഫയേഴ്‌സ് ഡയറക്ടർ ജനറലായി സേവനമനുഷ്ടിച്ചിരുന്നു.

എം.ജി സർവകലാ ശാല സെനറ്റിലും അക്കാഡമിക് കൗൺസിലിലും വിവധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസിലും അംഗം, ഗവണ്‍മെന്‍റ് കോളജുകളില്‍ അധ്യാപകന്‍, എം.ജി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍റെയും സര്‍വകലാശാലകളുടെയും അക്കാദമിക് കണ്‍സള്‍ട്ടന്‍റ്, എസ്.സി.ഇ.ആര്‍.ടിയിലെ വിവിധ പദ്ധതികളിലെ വിഷയ വിദഗ്ധന്‍, 2018ല്‍ കേരള നിയമസഭയുടെ വജ്രജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജനാധിപത്യത്തിന്‍റെ ആഘോഷം പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി വിദ്യാര്‍ഥിളുടെ പി.എച്ച്.ഡി ഗൈഡായിരുന്ന ഡോ. ബിജുവിന്‍റെ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാലാ ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസി‍ഡന്‍റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊല്ലം കൊട്ടാരക്കര വയക്കൽ സ്വദേശിയാണ്.

ഭാര്യ – ദീപകുമാരി. മക്കൾ – ആദിത്യ ബി. ലക്ഷ്‌മൺ (എം. എഡ് വിദ്യാർഥിനി,കേന്ദ്ര സർവകലാശാല കാസർഗോഡ് ) ആദ്യ ബി. ലക്ഷ്‌മൺ (രണ്ടാം വർഷ ബിരുദ വിദ്യാർഥിനി, വിമൻസ് കോളേജ് തിരുവനന്തപുരം). സഹോദരങ്ങള്‍: ബാബു ലക്ഷ്മണൻ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി), ബീന ലക്ഷ്മണന്‍.

മൃതദേഹം 15 വെള്ളി രാവിലെ 10.30ന് സർവകലാശാലാ അസംബ്ലി ഹാളിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാര ചടങ്ങുകൾ മാര്‍ച്ച് 17ന് ഉച്ചക്ക് 12 ന് കൊട്ടാരക്കരയിലെ‍ വീട്ടുവളപ്പില്‍.

Be the first to comment

Leave a Reply

Your email address will not be published.


*