കോട്ടയം : കോട്ടയം മഹാത്മാഗാന്ധി സർവകലാശാല കായികഭാഗം പഠന വിഭാഗവും പഠനേതര വിഭാഗവുമായി തരം തിരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കെപിസിടിഎ ആവശ്യപ്പെട്ടു. കായിക രംഗത്തെ പിന്നോട്ടടിക്കുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് സിൻഡിക്കേറ്റ് പിന്മാറണമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ ആവശ്യപ്പെട്ടു കുട്ടികളുടെ ഭാവിവച്ച് പന്താടരുതെന്നും കായികരംഗത്ത് രാഷ്ട്രീയവും വ്യക്തിവിരോധവും കലർത്തി സർവകലാശാലയ്ക്ക് പേരും പെരുമയും നൽകി കൊണ്ടിരിക്കുന്ന കായിക വകുപ്പ് വിഭാഗത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം. കായിക വിദ്യാഭ്യാസം നിർബന്ധമായും കരിക്കുലത്തിന്റെ ഭാഗമാക്കണം എന്ന് മുറവിളി ഉയരുന്ന കാലഘട്ടത്തിലാണ് ഇത്തരം പിൻതിരിപ്പൻ നടപടികളുമായി സർവകലാശാല മുന്നോട്ട് പോകുന്നത്.
കായികരംഗത്തെ കായിക വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റിനിർത്താനുള്ള ആശയം ആരുടെ സൃഷ്ടിയാണെന്നറിയില്ല. കണ്ണൂർ സർവകലാശാലയിൽ പരീക്ഷിച്ച് പരാജയപ്പെട്ട ഒരു സംവിധാനമാണ് ഇവിടെ വീണ്ടും നടപ്പിലാക്കാൻ ആലോചിക്കുന്നത്. സർവകലാശാല സിൻഡിക്കേറ്റ് പോലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വ്യക്തി വിരോധം മുൻ നിർത്തി ഇത്തരം നടപടികൾ സ്വീകരിക്കുന്നത് വൈസ് ചാൻസലർ അടിയന്തിരമായി ഇടപെട്ട് തടയണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകും എന്ന് കെപിസിടിഎ സംസ്ഥാന സമിതി അറിയിച്ചു ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ,റോണി ജോർജ്, ഡോ. എബ്രഹാം എ, ഡോ. ഉമർ ഫറൂഖ് ,ഡോ.ബിജു ജോൺതുടങ്ങിയവർ സംസാരിച്ചു.
Be the first to comment