മഹാത്മ ഗാന്ധി സർവ്വകലാശാല യൂണിയൻ കലോത്സവം “വീ ദി പീപ്പിൾ ഓഫ് ഇന്ത്യ”ഫെബ്രുവരി 26 മുതൽ മാർച്ച് 3 വരെ കോട്ടയത്ത്

കോട്ടയം:മഹാത്മ ഗാന്ധി സർവ്വകലാശാല യൂണിയൻ കലോത്സവം “വീ ദി പീപ്പിൾ ഓഫ് ഇന്ത്യ ” ഫെബ്രുവരി 26 മുതൽ മാർച്ച് 3 വരെ കോട്ടയത്ത് നടക്കും. ഫെബ്രുവരി 26 വൈകുന്നേരം 4ന് കലോത്സവത്തിൻ്റെ ഉദ്ഘാടനം പ്രശസ്‌ത സിനിമാ താരം മുകേഷ് എം എൽ എ നിർവഹിക്കും.

കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സിനിമാ താരങ്ങളായ അനശ്വര രാജൻ, ദുർഗ കൃഷ്‌ണ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സിനിമ മേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട പ്രശസ്ത നടൻ വിജയരാഘവനേയും, അയ്യർ ഇൻ അറേബ്യ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ച എം.എം നിഷാദിനെയും ചടങ്ങിൽ അനുമോദിക്കും.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി 2.30 പിഎം ന് വിളംബര ജാഥ നടക്കും. പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന വിളമ്പരജാഥയിൽ വിവിധ കലാരൂപങ്ങൾ അണിനിരക്കും.സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിൽ നിന്നായി 5000 ൽ അധികം വിദ്യാത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

കലോത്സവത്തിൻ്റെ സമാപനം 2024 മാർച്ച് 3, വൈകിട്ട് 5 മണിക്ക് ഒന്നാം വേദിയായ തിരുനക്കര മൈതാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

215 കോളേജുകളിൽ നിന്നായി 7000 ൽ അധികം വിദ്യാർഥികൾ കലോത്സവവുമായി ബന്ധപ്പെട്ട് പങ്കെടുക്കും. 9 വേദികളിലായി 74 ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ഇത്തവണ കലോത്സവത്തിൽ പുതുതായി 13 ഇനങ്ങൾക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം.ജി.യൂ ണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ വി ആർ രാഹുൽ,ജനറൽ കൺവീനർ മെൽബിൻ ജോസഫ്, പ്രോഗ്രാം കൺവീനർ ബി ആഷിക് എന്നിവർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*