ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടിസിനെതിരെ മഹുവ നല്‍കിയ ഹര്‍ജി തള്ളി

ന്യൂഡൽഹി: ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടിസിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജനുവരി 7നു മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു മഹുവയ്ക്ക് നോട്ടിസ് നൽകിയിരുന്നത്. ഇതിനെതിരെയാണ് മഹുവ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ, ഹർജി തള്ളിയ കോടതി ഔദ്യോഗിക വസതി വീണ്ടെടുക്കാൻ ഭവന നിർമാണ നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാൻ നിർദേശിച്ചു. വസതിയിൽ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ നിയമപരമായി മാത്രം ചെയ്യണമെന്ന് സർക്കാരിനും കോടതി നിർദേശം നൽകി. എം.പി.മാരുടെ ഉൾപ്പടെയുള്ള വസതികളുടെയും കേന്ദ്രസർക്കാരിന്റെ മറ്റു വസ്തുവകകളുടെയും ചുമതല ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിനാണ്.

Be the first to comment

Leave a Reply

Your email address will not be published.


*