വൻകുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന ക്യാൻസറിൻ്റെ വളർച്ചയാണ് കുടൽ ക്യാൻസർ, അല്ലെങ്കിൽ മലാശയ ക്യാൻസർ എന്നും അറിയപ്പെടുന്ന കൊളോറെക്റ്റൽ ക്യാൻസർ ( CRC ). 50 വയസിന് മുകളിൽ പ്രായമായവരിലാണ് വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടൽ കാൻസറിന് സാധ്യത കൂടുതല്‍. എന്നാല്‍ അതിന് താഴെ പ്രായമായവരിലും ഇപ്പോള്‍ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്.
കൊളോറെക്ടല്‍ അര്‍ബുദത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ
- മലബന്ധം, അതിസാരം എന്നിങ്ങനെ മലവിസര്‍ജ്ജന ശീലങ്ങളില്‍ വരുന്ന വ്യത്യാസം കൊളോറെക്ടല്‍ അര്‍ബുദത്തിൻ്റെ പ്രധാന ലക്ഷണമാണ്.
- മലത്തിലോ മലദ്വാരം വൃത്തിയാക്കുമ്പോഴോ രക്തമയം കണ്ടാൽ ഒരുപക്ഷേ അത് കൊളോറെക്ടല്‍ അര്‍ബുദത്തിൻ്റെ ലക്ഷണമാകാം. ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
- വിട്ടുമാറാത്ത വയറുവേദന, അസ്വസ്ഥത എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദത്തിൻ്റെ ലക്ഷണങ്ങളാണ്.
- പ്രത്യേകിച്ച് വ്യായാമമോ ഡയറ്റിങ്ങോ കൂടാതെ ശരീരഭാരം കുറയുക.
- എപ്പോഴും ക്ഷീണം തോന്നുന്നതും ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിച്ചിട്ടും ക്ഷീണം മാറാത്തതുമെല്ലാം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെൻ്റെ കൂടി ലക്ഷണമാകാം.
Be the first to comment