ഭക്തിസാന്ദ്രമായി ശബരിമല; മകരജ്യോതി ദര്‍ശിച്ച് പതിനായിരങ്ങള്‍

ഭക്തസഹസ്രങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദർശനം. സന്നിധാനത്തും മറ്റ് കേന്ദ്രങ്ങളിലും അയ്യപ്പ ഭക്തർ ശരണവിളികളോടെ ജ്യോതി കണ്ടു. ശബരിമലയിൽ മാത്രം ഒരു ലക്ഷത്തിലേറെ പേർ കാത്തിരുന്നു. ശരംകുത്തിയിൽ എത്തി ദേവസ്വം പ്രതിനിധികൾ തിരുവാഭരണ സംഘത്തെ സ്വീകരിച്ചു.

മൂന്ന് തവണ മകരജ്യോതി മിന്നി തെളിഞ്ഞപ്പോള്‍ പൂങ്കാവനത്തിലെ പര്‍ണശാലകളില്‍ നിന്നു ശരണം വിളിയുടേയും ഭജന കീര്‍ത്തനങ്ങളുടേയും നാദം ഉയര്‍ന്നു.മണിക്കൂറുകള്‍ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു്. ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ നിന്നും ഭക്തര്‍ മകരജ്യോതി ദര്‍ശിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭക്ത ലക്ഷങ്ങളുടെ സജീവ സാന്നിദ്ധ്യത്തിലാണ് ഇക്കുറി മകരവിളക്ക് ദര്‍ശന ചടങ്ങുകള്‍ നടന്നത്. എഴ് മണിയോടെ മകരജ്യോതി ദര്‍ശിച്ച് മെയ്യും മനവും അയ്യനിലിഞ്ഞ് ആയിരങ്ങള്‍ മലയിറങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*