തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15 ന് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവ്വീസും സൗത്ത് വെസ്റ്റേൺ റെയിൽവേ ഒരുക്കിയിട്ടുണ്ട്. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിൻ സർവീസുകൾ. ടിക്കറ്റ് റിസർവേഷനുകൾ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു.
Be the first to comment