
കോട്ടയം: മകരവിളക്ക് ഉത്സവത്തിന്റെ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി കെഎസ്ആർടിസി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കോട്ടയം, എരുമേലി എന്നിവിടങ്ങളിൽനിന്ന് കൂടുതൽ സർവീസുകൾ കെഎസ്ആർടിസി ഏർപ്പെടുത്തും. മണ്ഡലകാലത്ത് 50 ബസുകളാണ് കോട്ടയത്തുനിന്ന് സർവീസ് നടത്തിയത്. ഇത് കൂടാതെ തിരക്കുള്ള വാരാന്ത്യങ്ങളിൽ പത്ത് ബസുകളും സ്പെഷ്യൽ ട്രെയിനുകൾ വരുന്ന സമയങ്ങളിൽ ലൈനിലുള്ള ബസുകളും പമ്പയിലേക്ക് സർവീസ് നടത്തിയിരുന്നു.
മകരവിളക്കുമായി ബന്ധപ്പെട്ട് കോട്ടയത്തുനിന്ന് കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ പറഞ്ഞു. എരുമേലിയിൽ നിന്ന് 18 ബസുകളാണ് സർവീസ് നടത്തുക. മണ്ഡലകാലത്ത് 16 ബസുകളാണ് ഉണ്ടായിരുന്നത്. മകരവിളക്ക് ദിവസം എരുമേലിയിൽനിന്ന് കൂടുതൽ സർവീസുകളുണ്ടാകും.
Be the first to comment