ഡ്രെസ്സിനും ട്രെൻഡിനുമൊക്കെ അനുസരിച്ചാണ് നമ്മൾ ചെരുപ്പും ഷൂവുമൊക്കെ തിരഞ്ഞെടുക്കാറ്. എന്നാൽ ചെരുപ്പുകൾ തിരഞ്ഞെടുക്കേണ്ട ശരിയായ രീതി ഇതല്ല, കാലാവസ്ഥ നോക്കി വേണം ചെരുപ്പുകൾ ധരിക്കാൻ. പൊടിയും ചെളിയുമൊക്കെ ഉണ്ടാവുമെങ്കിലും ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് എപ്പോഴും തുറന്ന് ചെരുപ്പുകളാണ് അനുയോജ്യം.
ഈ സമയത്ത് തുറന്ന പാദരക്ഷകൾ ധരിക്കുന്നതാണ് നല്ലത്. വിയർപ്പു മൂലം ഉണ്ടാകുന്ന അണുബാധ തടയാൻ ഇത്തരം ചെരുപ്പ് ഇടുന്നതിലൂടെ സാധിക്കും. വായു സഞ്ചാരം ഉണ്ടാകാനും പാദത്തെ തണുത്തതാക്കി നിലനിർത്താനും വിയർപ്പ് അടിഞ്ഞുകൂടുന്നതു തടയാനും തുറന്ന പാദരക്ഷകൾ സഹായിക്കും.
എന്നാൽ തണുപ്പുകാലത്ത് ഷൂ ധരിക്കുന്നതാകും മികച്ചത്. കാലു മൂടിക്കിടക്കുന്ന ചെരിപ്പുകൾ തണുപ്പുകാലത്ത് ധരിക്കാം. കാൽ മൂടുന്ന തരത്തിലുള്ള ഷൂസുകളും ചെരുപ്പും ഉപയോഗിക്കുന്നത് കാലിൽ ചെളി അടിഞ്ഞു കൂടാനും ചർമപ്രശ്നങ്ങൾക്കും അലർജിക്കും കാരണമായേക്കും. ഇത് ചിലരിൽ അത്ലറ്റ്സ്ഫൂട്ട് എന്ന അവസ്ഥയുണ്ടാക്കും. പാദങ്ങളിലെ ചർമത്തെ ബാധിക്കുന്ന ഒരുതരം ഫംഗൽ അണുബാധയാണിത്.
കാല് നന്നായി കഴുകി വൃത്തിയായി സൂക്ഷിക്കുന്നതും അയഞ്ഞ സോക്സ് ധരിക്കുന്നതും ടവലുകൾ പങ്കുവയ്ക്കാതിരിക്കുന്നതും ഇത്തരം അണുബാധകളെ തടയും. തുറന്ന പാദരക്ഷകൾ ധരിക്കുന്നവർ പാദങ്ങൾക്ക് വേണ്ട പരിചരണവും നൽകേണ്ടതുണ്ട്. രാത്രി പാദങ്ങൾ വൃത്തിയായി സൂക്ഷിക്കണം. മോയ്സ്ചറൈസർ പുരട്ടാം. ആഴ്ചയിൽ ഒരിക്കൽ ഫുട് സ്ക്രബ് ഉപയോഗിക്കാം. നഖങ്ങൾ വെട്ടിവൃത്തിയാക്കുക. ഒപ്പം കൃത്യമായ ഇടവേളകളിൽ പെഡിക്യൂർ ചെയ്യാം. ഇത് പാദങ്ങളെ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. കാലാവസ്ഥ അനുസരിച്ച് ചർമ സംരക്ഷണം നടത്തുന്നതിനു പുറമെ നമ്മൾ ഇടുന്ന ചെരുപ്പ് കംഫർട്ടബിൾ ആയിരിക്കാൻ ശ്രദ്ധിക്കണം. പാദങ്ങൾക്കും ലിഗമെന്റിനും മുട്ടുകൾക്കും സമ്മർദം കുറയാൻ ഇതു സഹായിക്കും.
Be the first to comment