സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘മലബാർ ബ്രാണ്ടി’ ഓണത്തിന്

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതുബ്രാന്‍ഡ് മദ്യം മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം ‘മലബാർ ബ്രാണ്ടി’ എന്ന പേരിൽ തന്നെ പുറത്തിറക്കാനാണ് തീരുമാനം. ബോർഡിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി. 

വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക.  ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. ആദ്യഘട്ടമായ സിവില്‍ ആന്‍ഡ് ഇലക്ട്രിക് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. പ്ലാന്റ് നിര്‍മാണം മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

സംസ്ഥാനത്തെ കുറഞ്ഞ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് കൂടി പരിഗണിച്ചാണ് മലബാർ ബ്രാൻഡി അടിയന്തിരമായി വിപണിയിലെത്തിക്കുന്നത്. കൂടുതൽ ആവശ്യക്കാർ ഉള്ള ബ്രാൻഡായ ജവാന് പിന്നാലെയാണ് സർക്കാർ പുതിയ മദ്യം വിപണിയിൽ എത്തിക്കാനൊരുങ്ങുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*