കലക്കൻ ലുക്കിൽ ലാലേട്ടൻ; ‘മലൈക്കോട്ടൈ വാലിബന്‍’ എത്തി

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇന്നിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

യോദ്ധാവിന്‍റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഗുസ്തക്കാരനെയോ യോദ്ധാവിനെയോ ഒക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിക്കുന്നുണ്ട്. ‘ഇപ്പോൾ, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്. 

നിമിഷ നേരം കൊണ്ട് തന്നെ മോഹന്‍ലാലിന്‍റെ വാലിബന്‍ ലുക്ക് ആരാധകരും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയുടെ കഥയെയും മോഹൻലാലിന്റെ കഥാപാത്രത്തെയും സംബന്ധിച്ച് നേരത്തെ പുറത്തുവന്ന അഭ്യൂഹങ്ങൾ ശരിവയ്ക്കുന്നതാണ് ഫസ്റ്റ് ലുക്ക് എന്നാണ് പൊതുവിലെ അഭിപ്രായം. 

ഷിബു ബേബി ജോണിന്‍റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ്ലാബ്, സെഞ്ച്വറി എന്നീ ബാനറുകളിലാണു നിർമാണം. ഛായാഗ്രഹണം മധു നീലകണ്ഠൻ. സംഗീതസംവിധാനം പ്രശാന്ത് പിള്ള. മറാഠി നടി സൊണാലി കുൽക്കർണി, മണികണ്ഠൻ ആചാരി, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*