കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം തള്ളി. നടിയുടെ ആവശ്യം വിചാരണ കോടതിയാണ് തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് തീരുമാനം. ഡിസംബര്‍ 12 -ാം തിയതിയാണ് കേസ് തുറന്ന കോടതിയില്‍ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയില്‍ നടി ഉന്നയിച്ചത്.
വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ ക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
നിലവില്‍ വിചാരണയുടെ വിവരങ്ങള്‍ പുറത്ത് അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു സാക്ഷി വിസ്താരമൊക്കെ കഴിഞ്ഞതാണ്. ഈ പശ്ചാത്തലത്തില്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തുകയും തുറന്ന കോടതിയില്‍ നടക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുകയും വേണം. താന്‍ ഒരു സര്‍വൈവര്‍ ആണ്. അതിനാല്‍ വിചാരണ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും കാണിച്ചാണ് നടി ഹര്‍ജി നല്‍കിയത്.
Be the first to comment