കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

പ്രശസ്ത ഫിലിം ക്യാറ്റലോഗ് ആപ്പ് ആയ ലെറ്റർബോക്സ്ഡ് തിരഞ്ഞെടുത്ത, 2024 ൽ ലോകത്ത് വിവിധ ജോണറുകളിലെ റിലീസായ മികച്ച സിനിമകളുടെ പട്ടികയിൽ 4 മലയാളം ചിത്രങ്ങളെയും തിരഞ്ഞെടുത്തു. ഓരോ ജോണറിലും വർഷാന്ത്യം 10 സിനിമകൾ വീതം ലെറ്റർബോക്സ്ഡ് തിരഞ്ഞെടുക്കാറുണ്ട്. ചിത്രങ്ങൾ കണ്ട പ്രേക്ഷകർ നൽകുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ആണ് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നത്.

ആക്ഷൻ അഡ്വെഞ്ചർ വിഭാഗത്തിൽ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് 3 ആം സ്ഥാനത്തും, ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം 5 ആം സ്ഥാനത്തും എത്തിയിട്ടുണ്ട്. ലിസ്റ്റിൽ ഒന്നാം സ്ഥാനം ഡെന്നിസ് വില്യനോവിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ഡൂൺ 2 ആണ്. ഡ്രാമ വിഭാഗത്തിൽ 8 ആം സ്ഥാനത്ത് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം ഇടം പിടിച്ചു. ‘ആം സ്റ്റിൽ ഹിയർ’ ബ്രസീലിയൻ ചിത്രമാണ് 1 ആം സ്ഥാനത്ത്. ഹൊറർ വിഭാഗത്തിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം 4 ആം സ്ഥാനം കരസ്ഥമാക്കി. ഇപ്പോൾ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന റോബർട്ട് എഗേഴ്സ് ചിത്രം ‘നൊസ്‌ഫെറാട്ടു’ ആണ് ഒന്നാമതെത്തിയത്.

മികച്ച നിലവാരം പുലർത്തുന്ന റീജ്യണൽ സിനിമ ഇൻഡസ്ട്രികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലെറ്റർബോക്സ്ഡ്, ‘സ്പോട്ട്ലൈറ്റ് ഓൺ സിനിമ’ എന്ന പേരിൽ ഏതെങ്കിലും ഒരു ഭാഷയിലെ ആ വർഷമിറങ്ങിയ ഇറങ്ങിയ മികച്ച 10 സിനിമകൾ പട്ടികപ്പെടുത്താറുണ്ട്. ഈ വർഷം തിരഞ്ഞെടുത്തത് മലയാളം സിനിമയെ ആയിരുന്നു. യഥാക്രമം ആട്ടം,മഞ്ഞുമ്മൽ ബോയ്സ്,കിഷ്കിന്ധാ കാണ്ഡം,ഓൾ വി ഇമാജിൻ അസ് ലൈറ്റ്,ഭ്രമയുഗം,പ്രേമലു,ഉള്ളൊഴുക്ക്,സൂക്ഷ്മദർശിനി,റൈഫിൾ ക്ലബ്ബ് എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.

തമിഴിൽ നിന്നും മെയ്യഴകൻ ഡ്രാമ വിഭാഗത്തിലും,മഹാരാജ ആക്ഷൻ അഡ്വെഞ്ചർ വിഭാഗത്തിലും ഇടം നേടിയിട്ടുണ്ട്. ലെറ്റർബോക്സ്ഡ് പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് വിവിധ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലായി രാജ്യത്തിനകത്തും പുറത്തുനിന്നുമായി മലയാളം സിനിമക്ക് ധാരാളം പ്രശംസകൾ ലഭിക്കുന്നുണ്ട്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*