പ്രശസ്ത സിനിമാട്ടോഗ്രാഫർ നവാസ് ഇസ്മായിൽ അന്തരിച്ചു

പ്രശസ്ത സിനിമാട്ടോഗ്രാഫർ നവാസ് ഇസ്മായിൽ (48) അന്തരിച്ചു. വിനയൻ സംവിധാനം ചെയ്‌ത യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫറായിരുന്നു. നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളിൽ അസിസ്റ്റന്റ് ക്യാമറമാനായും പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സജില, മക്കൾ: ഇഹ്‌സാൻ, ഫർഹാൻ. ഖബറടക്കം നാളെ 11.30ന് ഏറ്റുമാനൂർ കൈതമല പള്ളിയിൽ. 

Be the first to comment

Leave a Reply

Your email address will not be published.


*