ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് ആസിഫ് അലി, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “രേഖാചിത്രം” ഒടിടിയിലേക്ക് എത്തുന്നു. 2025 ജനുവരി 9-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ ഡിജിറ്റൽ പ്രീമിയറിന് സോണി ലിവ് ഒരുങ്ങുകയാണ്. മാർച്ച് 7 മുതൽ സോണി ലിവിലൂടെ രേഖാചിത്രം ആസ്വദിക്കാനാകും.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ രേഖാചിത്രം, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കഥയാണ് പറയുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും സംവിധാന മികവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആസിഫ് അലിയുടെ 75 കോടി കളക്ഷൻ നേടിയ ആദ്യ സിനിമയും രേഖാചിത്രമാണ്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം കാണാം.

രേഖാചിത്രത്തിൽ മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*