‘ഇന്ത്യയിൽ തന്നെ അപൂർവം, മമ്മൂട്ടിയും മോഹൻലാലും സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകൾ ചെയ്യാൻ’; നസീറുദ്ദീൻ ഷാ

മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ സ്റ്റാര്‍ഡം നല്ല സിനിമകളുടെ ഭാഗമാകാനാണ് ഉപയോഗിക്കുന്നതെന്ന് ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ. അത് മലയാള സിനിമയുടെ ഭാഗ്യമാണ്. ഇവര്‍ രണ്ട് പേരും പുതിയ സംവിധായകര്‍ക്കൊപ്പം ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഭാഗമാകുന്നു. ഇത്രയും വലിയ താരങ്ങള്‍ ഇത്തരത്തില്‍ സിനിമ ചെയ്യുന്നത് ഇന്ത്യയില്‍ അപൂര്‍വമാണെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു.

അടുത്തിടെ കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിവലില്‍ (കെ.എല്‍.എഫ്) പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ സ്റ്റാര്‍ഡം ഉപയോഗിക്കുന്നതിനെ കുറിച്ച്‌ താരം സംസാരിച്ചു. മലയാള സിനിമയില്‍ മാത്രം കാണുന്ന അപൂര്‍വ കാര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമ്മൂട്ടിക്കൊപ്പം പൊന്തമാടയില്‍ അഭിനയിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചു.

ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍മാടയില്‍ നസീറൂദ്ദീന്‍ ഷായും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഭാഗമായ ഏക മലയാള സിനിമയാണിത്. ചിത്രത്തിന് നാല് ദേശീയ പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരവും സിനിമ നേടിക്കൊടുത്തു.സോനു സൂദിന്റെ ഫതേഹ് എന്ന സിനിമയിലാണ് നസീറുദ്ദീന്‍ ഷാ അവസാനമായി അഭിനയിച്ചത്.

‘മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ സ്റ്റാര്‍ഡം നല്ല സിനിമകളുടെ ഭാഗമാകാനാണ് ഉപയോഗിക്കുന്നത്. അത് മലയാള സിനിമയുടെ ഭാഗ്യമാണ്. ഇവര്‍ രണ്ട് പേരും പുതിയ സംവിധായകര്‍ക്കൊപ്പം ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഭാഗമാകുന്നു. ഇത്രയും വലിയ താരങ്ങള്‍ ഇത്തരത്തില്‍ സിനിമ ചെയ്യുന്നത് ഇന്ത്യയില്‍ അപൂര്‍വമാണ്’, എന്നാണ് നസീറുദ്ദീന്‍ ഷാ പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*