തിരുച്ചിറപ്പള്ളിയിൽ കാറപകടത്തിൽ മലയാളി നവദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് നവദമ്പതികൾ മരിച്ചു. കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്. ആരതി(25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചെന്നൈക്ക് പോകും വഴി ശ്രീരംഗത്തിന് സമീപം വച്ച് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചാണ് കാർ പുഴയിലേക്കു മറിഞ്ഞത്.

ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് വ്യാഴാഴ്ച രാത്രിയിലാണ് കൂരോപ്പടയിലെ ആരതിയുടെ വീട്ടിൽ നിന്നും ചെന്നൈക്ക് തിരിച്ചത്. ഒക്റ്റോബർ 18ന് കൂരോപ്പടയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സന്തോഷ് കുമാറിന്‍റെയും സുജാ സന്തോഷിന്‍റെയും മകളാണ് ആരതി. ശശിധരൻ നായരുടെയും ഓമന ശശിധരന്‍റെയും മകനാണ് ശ്രീനാഥ്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*