മുംബൈ: നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയെയാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ മരിച്ചത്. ആലപ്പുഴ സ്വദേശിയാണ്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
മത്സരിക്കാനെത്തിയ കേരളാ തരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് ഉയരുന്ന ആരോപണം. ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. രണ്ട് ദിവസം ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിൽ ആയിരുന്നു.
സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെടെയുള്ള സംഘം മത്സരത്തിനെത്തിയത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.
Be the first to comment