ഭോപ്പാലിൽ മലയാളി നേഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ഭോപ്പാലിൽ മലയാളി നേഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശി മായ ടി എം. സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമെന്ന് പോലീസ്  സംശയം. സുഹൃത്ത് ദീപക് പോലീസ് കസ്റ്റഡിയിൽ.

വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയിൽ ദീപക് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ പരുക്കേറ്റ ലക്ഷണങ്ങളുണ്ട്. ദീപക്കിനെ പോലീസ് ചോദ്യം ചെയ്‌തു വരികെയാണ്. ഫ്ലാറ്റിലും മറ്റ് പരിസരങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*