തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ല; മല്ലികാർജുൻ ഖർഗെ

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെ. ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലായിരുന്നു പരാമർശം. ആശയപരമായി പാർട്ടിയുമായി ചേർന്നുനിൽക്കുന്നവരെ പിന്തുണയ്ക്കണം. പ്രതിസന്ധി ഘട്ടത്തിൽ ഒളിച്ചോടുന്നവർക്ക് ഒപ്പമല്ല നിൽക്കേണ്ടതെന്നും ഖർഗെ കൂട്ടിച്ചേർത്തു.

പണപ്പെരുപ്പവും തൊഴിലില്ലായ്മയും തടയുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു. വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുണ്ട് ഈ തട്ടിപ്പ് തടയുകയാണ് വേണ്ടത്. ഇന്ത്യക്കാരെ വിലങ്ങ് അണിയിച്ച് നാടുകടത്തിയ അമേരിക്കൻ നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിലും ഇന്ത്യയ്ക്കുമേലുള്ള യുഎസ് തീരുവകളെ എതിർക്കുന്നതിലും കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*