പ്രിയങ്ക ഗാന്ധിയുടെ പരിപാടികൾ അറിയിച്ചില്ല; യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വത്തിന് അതൃപ്തി

പ്രിയങ്കയുടെ പരിപാടികൾ അറിയിക്കാത്തതിൽ മലപ്പുറം ജില്ലാ UDF നേതൃത്വത്തിന് അതൃപ്തി. അതൃപ്തി പരസ്യമാക്കി നേതാക്കൾ. പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിഞ്ഞിരുന്നില്ല. ആരും അറിയിച്ചിരുന്നില്ലന്നും UDF മലപ്പുറം ജില്ലാ കൺവീനർ അഷറഫ് കൊക്കൂർ പറഞ്ഞു. പരിപാടി അറിഞ്ഞിരുന്നില്ലന്ന് ചെയർമാൻ പിടി അജയ്മോഹനും വ്യക്തമാക്കി. ഇരുവരും പ്രിയങ്ക ഗാന്ധിയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.

പ്രിയങ്ക കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മലപ്പുറത്തുണ്ടായിരുന്നു. പരിപാടികൾക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനറും ചെയർമാനും പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക കേരളത്തിലെത്തിയത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്തുതല നേതാക്കന്‍മാരുടെ കണ്‍വെന്‍ഷനുകളില്‍ പ്രിയങ്ക പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*