
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍. രണ്ട് വര്‍ഷം മുന്‍പ് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയതാണ്. കെ സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മത്സരമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നതോടെയാണ് മമ്പറം ദിവാകരന്റെ പ്രഖ്യാപനം. എല്‍ഡിഎഫിനെതിരെയും ബിജെപിക്കെതിരെയും മത്സരിക്കും.
രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ തിരിച്ചെടുക്കാത്തതില്‍ കടുത്ത പ്രയാസം ഉണ്ടെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. പത്മജാ വേണുഗോപാല്‍ മൂക്കാതെ പഴുത്ത നേതാവാണ്. അതുപോലെയുള്ള തീരുമാനം ഒരിക്കലും എടുക്കില്ല. കോണ്‍ഗ്രസ് ആയി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ രണ്ട് തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് മമ്പറം ദിവാകരന്‍.
Be the first to comment