ചിങ്ങവനത്ത് എംഡിഎംഎയുമായി മാമ്മൂട് സ്വദേശി പിടിയിൽ

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാമ്മൂട് സ്വദേശിയായ ജിജോ ജോസഫ് ആണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്തത്. യുവാവിനെ കൂടാതെ എംഡിഎംഎ വാങ്ങാൻ എത്തിയ നാലുപേരെ കൂടി കസ്റ്റഡിയിൽ എടുത്തു.

രാവിലെ  9 മണിക്ക് ബസിൽ വന്നിറങ്ങിയ പ്രതി പോലീസിൽ നിന്ന് രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് പൊതി വലിച്ചെറിയുകയായിരുന്നു. പിന്നീട് ചിങ്ങവനം സ്റ്റേഷന് സമീപത്തുള്ള വീട്ടിൽനിന്ന് പോലീസ് എംഡിഎംഎ കണ്ടെത്തി. തുടർന്ന് വീട്ടിലിരുത്തി തന്നെ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*