മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ട്രെയിലർ പുറത്ത്

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്‍റെ’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതിനാല്‍ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’ . ചിത്രം 27മത് ഐഎഫ്എഫ്കെയിൽ വേള്‍ഡ് പ്രിമീയറായി പ്രദര്‍ശിപ്പിക്കുകയും ജനപ്രിയ ചിത്രത്തിന് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. 

ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എസ് ഹരീഷാണ് സിനിമയുടെ തിരക്കഥ. തേനി ഈശ്വർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*