ഉമ്മന്‍ ചാണ്ടിക്ക് നേരിട്ടെത്തി പിറന്നാൾ ആശംസിച്ച് മമ്മൂട്ടി

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാർ മമ്മൂട്ടി. 79ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 

നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

അതേസമയം, വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് പോവുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ചികിത്സയ്ക്കുശേഷം ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ ആഴ്ചതന്നെ ജര്‍മനിയിലേക്ക് പോകും. 

Be the first to comment

Leave a Reply

Your email address will not be published.


*