മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2 ഫസ്റ്റ് ലുക് പോസ്റ്റർ; റിലീസ് തീയതി പ്രഖാപിച്ചു

മമ്മൂട്ടി 26 വർഷത്തിന് ശേഷം അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രത്തിൽ ആ വേഷത്തിൽ എത്തിയത് മമ്മൂട്ടി ആയിരുന്നു. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി പകർന്നാടിയപ്പോൾ മലയാളികൾ ഉൾപ്പടെ ചിത്രത്തെ ഏറ്റെടുത്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫസ്റ്റ് ലുക് പോസ്റ്ററിൽ മമ്മൂട്ടിക്കൊപ്പം ജീവയേയും കാണാം. വൈ എസ് രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻ മോഹൻ റെഡ്ഡിയായി എത്തുന്നത് ജീവയാണ്. 

2024 ഫെബ്രുവരി 8 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നിലവിൽ യാത്ര 2വിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള ചില സ്റ്റില്ലുകളും മറ്റും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് യാത്ര 2വിൽ പറയുന്നത്.  രാജശേഖര റെഡ്ഡിയുടെ ഏതാനും ഭാ​ഗങ്ങൾ അഭിനയിക്കാൻ മമ്മൂട്ടിയും ഉണ്ട്. അദ്ദേഹത്തിന്റെ രം​ഗങ്ങളുടെ ഷൂട്ടിം​ഗ് കഴിഞ്ഞുവെന്നാണ് വിവരം. 

2019 ഫെബ്രുവരിയിൽ ആണ് യാത്ര റിലീസ് ചെയ്തത്. ഈ ചിത്രവും സംവിധാനം ചെയ്തത് മഹി വി രാഘവ് ആയിരുന്നു. ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രാജശേഖര റെഡ്ഡിയുടെ വിയോ​ഗത്തിൽ നിന്നുമാണ് രണ്ടാം ഭാ​ഗം തുടങ്ങുന്നതെന്നാണ് വിവരം. അങ്ങനെ ആണെങ്കിൽ പകുതി അടുപ്പിച്ച ഭാ​ഗങ്ങളിൽ മമ്മൂട്ടി ഉണ്ടാകും. ചിത്രത്തിലേക്കായി 14കോടിയാണ് മമ്മൂട്ടിയുടെ പ്രതിഫലം എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*