
കോട്ടയം : നാഗമ്പടം ബസ്റ്റാൻഡിനുള്ളിൽ നിന്നും അന്യസംസ്ഥാന സ്വദേശിയുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചെടുത്ത കേസിൽ മാടപ്പള്ളി സ്വദേശി പിടിയിൽ. മാടപ്പള്ളി മാന്നില ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ ബിജുമോൻ കെ.കെ (45) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രി നാഗമ്പടം സ്റ്റാൻഡിനുള്ളിലെ ബെഞ്ചിൽ കിടന്നു മയങ്ങുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും, പോക്കറ്റിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചെടുക്കുകയായിരുന്നു. ഇതു സംബന്ധിച്ച പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് എടുത്തു. തുടർന്ന് നടത്തിയ തിരിച്ചിലിലാണ് ബിജുമോൻ പിടിയിലായത്. മൊബൈൽ ഫോൺ ഇയാൾ വിറ്റ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Be the first to comment