കോട്ടയം: പാലായ്ക്കടുത്ത് വേഴാങ്ങാനത്ത് അക്രമികളുടെ കമ്പി വടിയ്ക്കുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന വേഴാങ്ങാനം ഇടേട്ട് ബിനോയി മരിച്ചു. 53 വയസ്സായിരുന്നു. തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയൽവാസികളെ ഒരു സംഘം അക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു ബിനോയി. ഇതിനിടെ അക്രമി സംഘം ബിനോയിയേയും ആക്രമിക്കുകയായിരുന്നു.
പ്രതികളായ പാലാ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന ആന്റണി (65), ഇയാളുടെ മകൻ തോമ എന്ന് വിളിക്കുന്ന ബൈജു ആന്റണി (36), ഇവരുടെ ബന്ധുവായ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ ദേവസ്യ ആന്റണി എന്നിവരെ നേരത്തേ പാലാ പൊലീസ് പിടികൂടിയിരുന്നു.
Be the first to comment