
കാസര്‍ഗോഡ് സൂര്യാഘാതമേറ്റ് മരണം. ചീമേനി മുഴക്കോത്ത് വി കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്. വീടിന് സമീപത്ത് വച്ചാണ് സൂര്യാഘാതമേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ദേഹമാസകലം പൊള്ളിയ നിലയിലായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ക്രമാതീതമായി ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ട്. അതിനിടയിലാണ് ഒരു മരണം കൂടിയുണ്ടാകുന്നത്.
Be the first to comment