പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച ഒരാള്‍ അറസ്റ്റിൽ

ഏറ്റുമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച കേസില്‍ മധ്യവയസ്കനെ  പോലീസ് അറസ്റ്റുചെയ്തു. ചെങ്ങളത്തുകാവ് ഭാഗത്ത് കരിപ്പുറം വീട്ടിൽ കൊച്ചൂട്ടി മകൻ ലാലി (62) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ വൈകിട്ട് 6 മണിയോടെ മാതാവിനോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത  പെൺകുട്ടിയെ കടന്നു        പിടിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും ഗാന്ധിനഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ. വിദ്യ , പവനൻ, എ.എസ്.ഐ. ബസന്ത്, സി.പി.ഓ സിബിച്ചൻ, ബാബു മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*