തൃശൂർ കുന്നംകുളത്ത് സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് ആർത്താറ്റ് സ്വദേശി സിന്ധു(55) കൊല്ലപ്പെട്ടത്. സിന്ധുവിന്റെ സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു
ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. അജ്ഞാതനായ യുവാവ് വീട്ടിലേക്ക് കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് അരുംകൊല നടന്നത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു. ചീരംകുളത്തു നിന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.ഇയാളെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
Be the first to comment