പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് ശിക്ഷിച്ചത്. വിചാരണ സമയത്ത് ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ ഇൻറർപോൾഡ് സഹായത്തോടെയാണ് പിടികൂടിയത്.
ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം പത്തുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. ഐപിസി 450 പ്രകാരം മൂന്നുവർഷം കടന്നു തടവും 10000 രൂപ പിഴയും. SC-ST ആക്ട് പ്രകാരം രണ്ടുവർഷം തടവും 10,000 രൂപ പിഴയും. വിശദമായ വാദം കേട്ട ശേഷം അതിവേഗമാണ് കോടതി ശിക്ഷ വിധിച്ചത്. 2008 ൽ പാലായിൽ വച്ചാണ് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്.
വീടുകൾ തോറും പാത്ര കച്ചവടവുമായി നടന്നിരുന്ന പ്രതി വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യഹ്യ ഖാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ നിന്നും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോയി. പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം വിദേശത്തേക്ക് കടന്നതായി കണ്ടെത്തി.
ഇതോടെ യാഹ്യാ ഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി ഇന്റർ പോളിനെ സമീപിച്ചത് തുടർന്ന് ഷാർജയിൽ നിന്നും കഴിഞ്ഞ മാർച്ചിൽ ആണ് ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായത്. 12 വർഷങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടി നിയമത്തിനു മുന്നിൽ എത്തിച്ചത് ശിക്ഷ വാങ്ങി നൽകിയതും.
Be the first to comment