
കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു. ആലുംമൂട്ടില്‍ ജോയല്‍ ജോസഫിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അയല്‍വാസി ഒണക്കയം ബിജോയുടെ വീടിനാണ് തീയിട്ടത്. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്.
വീട് ഏകദേശം പൂർണമായി തന്നെ കത്തി നശിച്ചിട്ടുണ്ട്. വീട്ടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും തൊട്ടടുത്തുണ്ടായിരുന്ന ഷെഡ്ഡും പൂർണമായി കത്തിനശിച്ചു. ആരാണ് തീയിട്ടത് എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
ശനിയാഴ്ചയായിരുന്നു അയൽവാസിയായ ജോയലിനെ ബിജോ വീടിന് സമീപം വച്ച് കുത്തി കൊലപ്പെടുത്തിയത്. അമ്മയുടെ മുന്നില്‍ വെച്ച് അയൽവാസിയായ ബിജോയി മകനെ കുത്തിക്കൊല്ലുകയായിരുന്നു.
Be the first to comment