കഴിക്കാൻ മാത്രമല്ല മുഖം ഫേഷ്യൽ ചെയ്യാനും ഇനി മാമ്പഴം ഉപയോഗിയ്ക്കാം

കഴിക്കാൻ മാത്രമല്ല മുഖം തിളങ്ങാനും മാമ്പഴം സൂപ്പറാ, വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് സൂര്യാഘാതം തടയാനും കൊളാജൻ വർദ്ധിപ്പിക്കാനും പാടുകൾ ഇല്ലാതാക്കാനും മാമ്പഴം കൊണ്ടുള്ള ഈ ഫേഷ്യൽ സഹായിക്കും. കൂടാതെ മുഖം സോഫ്റ്റ് ആക്കാനും ഈ ഫേഷ്യലിന് കഴിയും. അതും വെറും രണ്ടു ചേരുവകൾ കൊണ്ട് തന്നെ.

അതിനായി പാൽ പഞ്ഞിയിൽ മുക്കി ക്ലെൻസിംഗ് ചെയ്യുക. ശേഷം സ്‌ക്രബിങ് ചെയ്യുന്നതിനായി നന്നായി അരച്ചെടുത്ത മാമ്പഴത്തിലേക്ക് ഒരു ടീസ്പൂൺ ഓട്സ്, പഞ്ചസാര, നാരങ്ങാ നീര്, തൈര് എന്നിവ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. രണ്ടുമിനിറ്റിനു ശേഷം നന്നായി സ്‌ക്രബ് ചെയ്യുക. ശേഷം ഈ സ്‌ക്രബ് ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് നീക്കം ചെയ്യുക.

പിന്നീട് പായ്ക്കിടുന്നതിനായി അരച്ചെടുത്ത മാമ്പഴ പൾപ്പിലേക്ക് തേൻ, അരിപൊടി എന്നിവ കൂടി ചേർത്ത് മുഖത്തിടുക. ശേഷം 20 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.

Be the first to comment

Leave a Reply

Your email address will not be published.


*