ഏറ്റുമാനൂരിൽ വാഹനാപകടം; മാണി സി കാപ്പന്‍ MLAയുടെ ഡ്രൈവർ വാഹനാപകടത്തില്‍ മരിച്ചു

ഏറ്റുമാനൂർ: മാണി സി കാപ്പന്‍ എം എല്‍ എ യുടെ ഡ്രൈവർ വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ വെച്ച് രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

രാഹുലിന്റെ നിര്യാണത്തില്‍ മാണി സി കാപ്പന്‍ അനുശോചിച്ചു. തന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന പ്രിയപ്പെട്ട സഹായിയാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴി ഏറ്റുമാനൂര്‍ ബൈപാസില്‍ വച്ചാണ് അപകടം നടന്നത്. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന എയ്‌സ് വന്നിടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരിക്കേറ്റു.

Be the first to comment

Leave a Reply

Your email address will not be published.


*