പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ മാണിയച്ചൻ

കോട്ടയം: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ ജൂബിലേറിയന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകും. തുടർന്നു മുക്തിമാതാ ഓഡിറ്റോറിയത്തിൽ അനുമോദന സമ്മേളനവും നടക്കും.

1974ൽ അതിരമ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിട്ടാണ് അദ്ദേഹം സേവനം തുടങ്ങിയത്. നിരവധി പ്രസ്ഥാനങ്ങൾക്കു തുടക്കംകുറിച്ച ബഹുമുഖ പ്രതിഭയായ മാണിയച്ചൻ, ബൈബിൾ പണ്ഡിതനും പ്രഭാഷകനുമാണ്. 1949ൽ പാമ്പാടി പങ്ങടയിൽ പുതിയിടം മത്തായി – ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം പാറേൽ, വടവാതൂർ സെമിനാരികളിൽനിന്നു വൈദികപരിശീലനം പൂർത്തിയാക്കി. 1974 ഡിസംബർ 21നായിരുന്നു പൗരോഹിത്യസ്വീകരണം. അതിരമ്പുഴ പള്ളിയിൽ അ സി. വികാരി, യുവദീപ്തി ഡയറക്ടർ, സന്ദേശനിലയം ഡയറക്ടർ, വടവാതൂർ സെമിനാരി പ്രഫസർ, തായങ്കരി, കോട്ടയം ലൂർദ്, അതിരമ്പുഴ, തിരുവനന്തപുരം ലൂർദ് പള്ളികളിൽ വികാരി, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*