മണിപ്പൂർ സംഘർഷം; ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്, ആശങ്ക അറിയിച്ച് സിബിസിഐ

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. മൃതദേഹം ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലും ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഇംഫാൽ വെസ്റ്റ് ജില്ലയിൽ 23 പേർ മരിച്ചതായി ലാംഫെലിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥിരീകരിച്ചു.

അതേസമയം, മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ് കൗൺസിൽ രംഗത്തുവന്നു. ‘മൂന്ന് പള്ളികൾക്കും നിരവധി വീടുകൾക്കും തീവച്ചു. പോലീസ് ഇടപെട്ടതും വൈകി. നിരവധി ആളുകൾ പലായനം ചെയ്തു. സാഹചര്യം ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്’, സിബിസിഐ വ്യക്തമാക്കി.

മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രം​ഗത്തെത്തിയിരുന്നു. 41% ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ട്. നിരവധി ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യമാണ്. മതവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും ബിഷപ്പ് പീറ്റർ മച്ചാഡോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*