‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’; കേരള സ്റ്റോറിക്ക് പകരം പള്ളിയില്‍ മണിപ്പൂര്‍ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും

കൊച്ചി: കേരള സ്റ്റോറി പ്രദർശന വിവാദത്തിനിടെ പള്ളികളിൽ ഇതിനു ബദലായി മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്‍റ് ജോസഫ് പള്ളിയിലാണ് ഡോക്യുമെന്‍ററി പ്രദര്‍ശനം.

‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്‍ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ അഭിപ്രായപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*