മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് മഞ്ഞുമ്മൽ ബോയ്സ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ചിത്രത്തിൻ്റെ പേര് എഴുതി ചേർക്കപ്പെട്ടുവെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തോളം അടുപ്പിച്ച് 2018 സിനിമ തലയെടുപ്പോടെ കയ്യടിക്കിയിരുന്ന റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് തകർത്തിരിക്കുന്നത്.
175 കോടിയാണ് 2018ൻ്റെ ക്ലോസിംഗ് കളക്ഷൻ. മഞ്ഞുമ്മൽ നേടിയിരിക്കുന്നത് 175-176 കോടി ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൻ്റെ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരിപ്പോൾ. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, 21ദിവസം കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയിരിക്കുന്നത്. പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവില്‍ ഉള്ള മികച്ച കളക്ഷന്‍ നേടിയ സിനിമകള്‍.
Be the first to comment