മഞ്ഞുമ്മലെ ‘പാൻ ഇന്ത്യൻ’ പിള്ളേര് തെലുങ്കിലും സീൻ മാറ്റുമോ?; പ്രീമിയർ ഷോയ്ക്ക് ഗംഭീര റെസ്പോൺസ്

മലയാള സിനിമയുടെ എല്ലാ ‘സീനും മാറ്റി’ ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ ഇന്ന് മുതൽ തെലുങ്ക് സംസ്ഥാനങ്ങളിലും പ്രദർശനം ആരംഭിക്കുകയാണ്. മറ്റെല്ലായിടത്തും സിനിമ നേടിയ വിജയം തെലുങ്ക് സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന സൂചനകളാണ് വരുന്നത്.

ഇന്നലെ നടന്ന സിനിമയുടെ പ്രീമിയർ ഷോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിരൂപകരെല്ലാം സിനിമയ്ക്ക് ഗംഭീര റേറ്റിംഗ് ആണ് നൽകുന്നതും. കഴിഞ്ഞ 24 മണിക്കൂറില്‍ 10,000 ടിക്കറ്റുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തെലുങ്ക് പതിപ്പ് വിറ്റിരിക്കുന്നത്. മികച്ച സ്ക്രീൻ കൗണ്ടോടെ എത്തുന്ന സിനിമ തെലുങ്കിലും ചരിത്രം ആവർത്തിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Be the first to comment

Leave a Reply

Your email address will not be published.


*