തിരുപ്പിറവിയുടെ വിസ്മയ കാഴ്ചകളുമായി വീണ്ടും മാന്നാനം കെ ഇ സ്ക്കൂൾ

മാന്നാനം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും വിസ്മയകരവുമായ പുൽക്കൂടുമായി തിരുപ്പിറവിയെ വരവേല്ക്കാനൊരുങ്ങുകയാണ് മാന്നാനം കെ ഇ സ്കൂൾ. പുൽക്കൂടിനൊപ്പം, പൗരാണികമായ ബത്ലേഹേം നഗരത്തിലൂടെ ഒരു യാത്രാ അനുഭവം പകരുകയാണ് ലക്ഷ്യം.

തിരുപ്പിറവിയുടെ വിവിധ ഘട്ടങ്ങൾ ജീവസുറ്റ ശില്പങ്ങളിലും ചിത്രങ്ങളിലുമായി പൊതു ജനങ്ങൾക്ക് ആസ്വദിക്കാനാവുമെന്നതാണ് ഈ പുൽകൂടിൻ്റെ പ്രത്യേകത. വർഷങ്ങളായി കെ ഇ സ്കൂളിൽ വ്യത്യസ്തമായ പുൽക്കുടുകൾ ഒരുക്കി കൊണ്ടിരിക്കുന്ന മാന്നാനം ബ്ലൂ ലൈൻസ് ആർട്സിലെ പ്രബീഷിനാണ് ഇത്തവണയും പുൽക്കുടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. പ്രബീഷിൻ്റെ മേൽനോട്ടത്തിൽ, ചിത്രകാരനും ശില്പിയുമായ മലപ്പുറം സ്വദേശി സുരേഷ് മാസ്റ്ററുടെ കീഴിൽ എട്ടോളം കലാകാരൻമാരാണ് വിസ്മയകരമായ പുൽകൂടൊരുക്കാൻ ഒരു മാസമായി പ്രയത്നിക്കുന്നത്. ഡിസംബർ 22 മുതൽ  ജനുവരി 6 വരെ പൊതുജനങ്ങൾക്ക് ഏതു സമയത്തും പുൽക്കൂട് സന്ദർശിക്കാനാവുമെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശേരിയച്ചൻ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*