കോട്ടയം: മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.ജെയിംസ് മുല്ലശേരി സി എം ഐ യെ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു. ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ICSE) പരീക്ഷ നടത്തുന്ന ഇന്ത്യയിലെ ദേശീയ തലത്തിലുള്ള സ്കൂൾ വിദ്യാഭ്യാസ ബോർഡിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ഫാ.ജെയിംസ് മുല്ലശേരി. അഞ്ച് വർഷത്തേയ്ക്കാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുമായി 2,300 ലധികം സ്കൂളുകൾ CISCE യിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ‘നോൺ ഗവൺമെന്റൽ ബോർഡ് ഓഫ് സ്കൂൾ എജ്യുക്കേഷൻ’ എന്ന പേരിലും അംഗീകരിക്കപ്പെട്ടിട്ടുള്ള CISCE ൽ ബോർഡുമെമ്പറായ ഫാ.ജെയിംസ് മുല്ലശേരി പന്ത്രണ്ട് വർഷമായി മാന്നാനം കുര്യാക്കോസ് ഏലിയാസ് സ്ക്കൂൾ പ്രിൻസിപ്പലായി സേവനം അനുഷ്ടിച്ചു വരികയാണ്. വിദ്യാഭ്യാസ രംഗത്തെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഫാ.ജെയിംസ് മുല്ലശേരി മികച്ച ഒരു വിദ്യാഭ്യാസ വിദഗ്ദനാണ്.സി എം ഐ സഭാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.
Be the first to comment