മാന്നാനം 39-ാം നമ്പർ SNDP ശാഖ യോഗത്തിന്റെ കീഴിലുള്ള കുമാരപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയ ശ്രീകോവിൽ നിർമ്മിക്കുന്നതിനാവശ്യമായ തേക്കുമരം മുറിക്കൽ ചടങ്ങുകൾ ഭക്തിസന്ദ്രമായി. മേൽശാന്തിമാരായ ബിനീഷ് വേദഗിരി, വിഷ്ണുശാന്തി എന്നിവർ വൃക്ഷപൂജകൾക്കു നേതൃത്വം നൽകി. മുൻശാഖാ പ്രസിഡൻ്റ് അഡ്വ. കെ. എം സന്തോഷ് കുമാറിന്റെ കുന്നത്തുപറമ്പിൽ വീട്ടുമുറ്റത്തു നിന്ന തേക്കുമരം മുറിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്.
കഴിഞ്ഞ 3 ന് വൃക്ഷ ചുവട്ടിൽ പ്രത്യേക പൂജകൾ നടത്തി തേക്കുമരത്തിൽ ശാഖ പ്രസിഡന്റ് സജീവ്കുമാറും അഡ്വ. കെ. എം. സന്തോഷ് കുമാറും ചേർന്ന് കാപ്പ് കെട്ടിയിരുന്നു. ഇന്ന് രാവിലെ 7.30. നും 8നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ ആണ് ചടങ്ങുകൾ നടന്നത്. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
ശാഖ പ്രസിഡന്റ് സജീവ്കുമാർ, സെക്രട്ടറി എൻ കെ മോഹൻദാസ്, വൈസ് പ്രസിഡന്റ് ബ്രിജീഷ് നാരായണൻ, പി എസ് ശാർങ്ങധരൻ, ശ്രീപാതം ശ്രീകുമാർ, ലക്ഷ്മിക്കുട്ടി ടീച്ചർ, പ്രസാദ് മഹേശ്വരിഭവൻ, ശശി പൈറ്റേറ്റുപറമ്പിൽ, കലേഷ് മല്ലിക്കശേരി, സുനിൽകുമാർ നാലാങ്കൽ, രാജേശ്വരി തങ്കച്ചൻ , എം കെ പൊന്നപ്പൻ കരിപ്പുറം, തുളസി മുരളീധരൻ എന്നിവർ പങ്കെടുത്തു. തടിപണികൾക് നേതൃത്വം നൽകുന്ന അരിക്കുട്ടി സുദർശനൻ ആചാരി മേൽശാന്തി പൂജിച്ചു നൽകിയ ഉളി കൊണ്ട് മരം മുറിക്കലിന് തുടക്കം കുറിച്ചു.
Be the first to comment