
മാന്നാനം:കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അക്ഷയ് ബിജു ബി. ജെ.ഇ.ഇ മെയിൻ സെക്ഷൻ വണ്ണിൽ 99.99605 സ്കോർ നേടി കേരളത്തിൽ ഒന്നാമനായി.
കോഴിക്കോട് സബ് ട്രഷറി ഉദ്യോഗസ്ഥനായ ബിജുവിൻ്റെയും ആയുർവേദ ഡോക്ടറായ ഗോപിക ബിജുവിൻറെയും മകനായ അക്ഷയ് കോഴിക്കോട് കാക്കൂർ സ്വദേശിയാണ്.
പഠനത്തിൽ മികച്ച നിലവാരം കാഴ്ചവയ്ക്കുന്ന അക്ഷയ് 2024 കെമിസ്ട്രി ഒളിമ്പ്യാഡ്,2024-2025 ഐ എം ഒ തുടങ്ങി നിരവധി മത്സരപരീക്ഷകളിൽ ജേതാവാണ്. എഞ്ചിനീയറിങ് മെഡിക്കൽ എൻട്രൻസ് പരീക്ഷകളിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കുന്ന കെ ഇ സ്കൂളിന് 2025 ജെ ഇ മെയിൻ സെക്ഷൻ വണ്ണിൽ അക്ഷയ് നേടിയ ഈ വിജയം ഏറെ അഭിമാനവും പ്രചോദനവും ആണെന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ പറഞ്ഞു.
Be the first to comment