ലഹരിക്കെതിരെ ‘വേണ്ട ലഹരിയും ഹിംസയും’എന്ന മുദ്രാവാക്യം ഉയർത്തി  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മിറ്റി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

മാന്നാനം : വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി  ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഡി.വൈ.എഫ്.ഐ  കോട്ടയം ജില്ലാ പ്രസിഡന്റ് മഹേഷ്‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നർകോട്ടിക് സെൽ ഡിവൈ.എസ്.പി എ. ജെ. തോമസ് ക്ലാസ്സ്‌ നയിച്ചു.ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ്‌ ബിനു.ആർ അധ്യക്ഷനായി.

സിപിഐഎം ലോക്കൽ സെക്രട്ടറി സിബി സെബാസ്റ്റ്യൻ, ബാങ്ക് പ്രസിഡന്റ്‌ പി. കെ ജയപ്രകാശ്, ലോക്കൽ കമ്മിറ്റി അംഗം പി. എൻ. പുഷ്പൻ, സഹകരണ ബാങ്ക് ബോർഡ്‌ മെമ്പർമാരായ അമ്പിളി പ്രദീപ്‌, മഞ്ജു ജോർജ്,ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം മായ ബിനു തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് മേഖലാ സെക്രട്ടറി അജിത് മോൻ പി. ടി സ്വാഗതവും അതുൽ സജീവ് നന്ദിയും പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*